'ഒരുത്തീ' സിനിമാ പ്രൊമോഷനിടെ
മാധ്യമപ്രവർത്തകയോട് അപമര്യാദയായി സംസാരിച്ചതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ മാപ്പപേക്ഷ നടത്തിയത്.
'പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു' - വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Comments
Post a Comment