വനിതകൾ പഞ്ചായത്ത് പ്രസിഡന്റും കോർപറേഷൻ മേയറുമൊക്കെയാവുന്ന കേരളത്തിൽ ഒരു പക്ഷേ ഇതൊരു വാർത്തയായിരിക്കില്ല.
പക്ഷേ എനിക്ക് ഇതൊരു വാർത്തയാണ്. മലയാളം ന്യൂസ് സൈറ്റുകളിലൊന്നും ഇത് കാണാഞ്ഞതു കൊണ്ടാണ് ഇക്കാര്യം ഒരു പോസ്റ്റ് ആക്കുന്നത്.
ഗുൽമാകി ദലാവ്സി ഹബീബ് എന്ന 31 വയസ്സുകാരി ഒറീസയിലെ ഭദ്രക് മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ മുസ്‍ലിം വനിതാ ചെയർപേഴ്സൻ ആണ് ഗുൽമാകി ദലാവ്സി ഹബീബ്. ബി.ബി.എക്കാരിയാണ്.
മുസ്‍ലിംകൾ ഭൂരിപക്ഷമുള്ള നാടൊന്നുമല്ല ഭദ്രക്.
ഹിന്ദു സമൂഹമാണ് പകുതിയിലേറെ പേരും. പക്ഷേ തട്ടമിട്ട് വന്ന് വോട്ടു ചോദിച്ച സ്ഥാനാർഥിയെ അവർ തള്ളിക്കളഞ്ഞില്ല.
ഹിജാബ് ഒരു ക്രമസമാധാന പ്രശ്നമാണെന്ന് പ്രചരിപ്പിക്കുന്നതിനിടയിലാണ് ഈ വിജയം എന്നതു കൊണ്ട് തന്നെ ഇതിന് വല്ലാത്ത മധുരമുണ്ട്.
Comments
Post a Comment