സിനിമാ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ലക്ഷദ്വീപിൽ നിന്നുള്ള ഐഷ സുൽത്താന എഴുതിയ കണ്ണ് നനയിക്കുന്ന അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
പ്രസവത്തിനായി എറണാകുളത്തെ ഹോസ്പിറ്റലിൽ എത്തിയ യുവതിയും കുഞ്ഞും മരണപ്പെടുന്ന സങ്കടകരമായ അവസ്ഥയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഐഷ പറയുന്നത്.
പോസ്റ്റ് ഇങ്ങനെയാണ്:-
എന്റെ വീട്ടിൽ റെയ്ഡ് നടന്ന ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ അന്ന് നടന്നൊരു അനുഭവം ഞാൻ പങ്ക് വെക്കാം☺️
അന്നെഷണ ഉദ്യോഗസ്ഥൻ ബെന്നിയും ടീമും അനിയനെ ചോദ്യം ചെയ്ത് അവന്റെ ലാപ്പ് ടോപ്പും എടുത്തോണ്ട് പോയി, അന്ന് ഞാൻ ഗേറ്റിന്റെ പുറത്ത് വന്ന് മീഡിയയെ കണ്ട ശേഷം നേരെ പോയത് "ചലച്ചിത്രം" എന്ന സ്റ്റുഡിയോയിലേക്കാണ് അവിടെ "ഫ്ലഷ്" സിനിമയുടെ ഡബ്ബിങ് നടക്കുന്നുണ്ടായി... ഏതാണ്ട് അന്ന് രാത്രി 9.30 വരെ ഡബ്ബിങ് നീണ്ടു നിന്നു, അപ്പോഴാ സിനിമയുടെ പ്രൊഡക്ഷൻ കൺഡ്രോളറായ യാസറിന്റെ ഫോണിലേക്ക് അവന്റെ വീട്ടീന്നൊരു കോൾ വരുന്നത്,യാസറിന്റെ ഭാര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെന്ന്... കേട്ട പാതി ഞങ്ങൾ എല്ലാരും ഡബ്ബിങ് നിർത്തിവെച്ചിട്ട് നേരെ ഹോസ്പിറ്റലിലേക്ക് പോയി, അവൾ പ്രെഗ്നന്റ് ആയിരുന്നു ശർദ്ധിൽ കാരണം കുറച്ച് വീക്ക് ആയെന്നാണ് സിസ്റ്റമാർ പറഞ്ഞത്, ഡ്രിപ്പിട്ട് കിടത്തണം പോലും, അങ്ങനെ ഞങ്ങൾ എല്ലാരും പുറത്ത് വെയിറ്റ് ചെയ്യുവാണ്... എന്റെകൂടെ നാദി, പ്രണവ്, ഷർഷാദ്, യാസറും ഉണ്ട്, സമയം ഏതാണ്ട് 11.30 ആവാറായി, യാസറിന്റെ നമ്പറിലേക്ക് കോൾസ് വരുന്നുണ്ട്, അവൻ ഭാര്യയുടെ അടുത്ത് നിൽക്കുന്നത് കാരണം ഫോൺ എന്റെ കൈയ്യിലായിരുന്നു,തുടരെ തുടരെ വരുന്നൊരു കോൾ കണ്ടപ്പോൾ ഞാൻ എടുത്തു...
A: ഹലോ യാസറെ ഓടിപ്പോ അവിടെ എന്തൊ സംഭവിച്ചിട്ടുണ്ട്?
ഞാൻ : എന്ത് സംഭവിച്ചു?
A: ഇത് ഇതാരാ, യാസർ എവിടെ?
ഞാൻ : ഞാനാണ് ഐഷാ സുൽത്താന
A: മൂത്തോളെ ( ആ വിളിയിൽ അവന്റെ ശബ്ദം ഇടറിയിരുന്നു) കളമശേരി മെഡിക്കൽ കോളേജ് ( അവനൊന്നും വേറെ പറയാൻ കിട്ടുന്നില്ല )
(എനിക്ക് ഏതാണ്ട് കാര്യം പിടികിട്ടി)
ഞാൻ : അവിടെ ആരാ കൂടെ ഉള്ളതെന്ന് വെച്ചാൽ അവരുടെ നമ്പർ എനിക്ക് ഉടനെ അയക്ക്, ഇത് ഞാൻ നോക്കി കൊള്ളാം... (എന്നും പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു... )
ഉടനെ മൊബൈലിലേക്ക് നമ്പർ വന്നു, ഞാൻ നിൽക്കുന്ന ഹോസ്പിറ്റലിൽ യാസറിന്റ കൂടെ ശർഷാദിനെ നിർത്തിട്ട് ഞാനും നാദിയും പ്രണവും കൂടി ആലുവാ മെഡിക്കൽ കോളേജിലേക്ക് വിട്ടു, നല്ല പെരുമഴ, യാസറിന്റെ മൊബൈൽ എന്റെ കയ്യിൽ ആയിരുന്നു, കാരണം എന്റെ മൊബൈൽ പോലീസിന്റെ കയ്യിൽ ആയിരുന്നല്ലോ...
പെരുമഴയത്ത് മെഡിക്കൽ കോളേജിന്റെ ഗേറ്റ് കടന്ന് ചെന്ന് അകത്തൊരു സെക്യുരിറ്റിയോട് ദ്വീപിലെ ആർക്കോ എന്തൊ പറ്റിട്ടുണ്ടല്ലോ അവരിപ്പോ എവിടെയാ ഉള്ളതെന്ന് ചോദിച്ചപ്പോൾ കുറച്ച് ഉള്ളിലേക്കൊരു വഴി കാണിച്ചു തന്നു, ഞങ്ങൾ വീണ്ടും കാറും എടുത്ത് ആ വഴി പോയി, കാടുപിടിച്ചു ഇടുങ്ങിയ വഴിയിലൂടെ ഒരു സ്ഥലത്ത് എത്തി, പുറത്ത് ആംബുലൻസ് ഇട്ടിട്ടുണ്ട്, ഡ്രൈവറും മറ്റും പുറത്ത് നിൽപ്പുണ്ട്, കാർനിർത്തിയിട്ട് നാദിയെയും പ്രണവിനെയും കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ മാത്രം ഇറങ്ങി... അപ്പോഴും നല്ല മഴ, ഞാൻ നടന്നു ചെന്ന് ആംബുലൻസിന്റെ അടുത്തേക്ക് എത്തുന്നതും ഹോസ്പിറ്റലിന്റെ അകത്തു നിന്നും പൊതിഞ്ഞു സ്ട്രക്ച്ചറിൽ ഇറക്കുന്ന ബോഡിയും ഒരുമിച്ചാണ് ആംബുലൻസിന്റെ അടുത്ത് എത്തിയത്...
ഞാനാ ഡെഡ് ബോഡിയിലേക്ക് നോക്കി ആ ബോഡിയുടെ വയറു വീർത്തു കിടപ്പുണ്ട്, ഒന്നുടെ ഞാൻ സൂക്ഷിച്ചു നോക്കി, ഞെട്ടിപ്പോയി ആ വയറിനുള്ളിൽ ഒരു കുഞ്ഞാവ, അതൊരു ഒമ്പത് മാസം തികഞ്ഞ സ്ത്രീ ആയിരുന്നു...
ആ ഒരുനിമിഷം എനിക്കുണ്ടായ ഷോക്ക്, പറഞ്ഞറിയിക്കാൻ സാധിക്കില്ല 😔 ഞാനും ഒരു സ്ത്രിയാണ് 😔
പെട്ടെന്ന് ഞാൻ എന്റെ മൈന്റ് തിരിച്ചു പിടിച്ചു, എന്നിട്ട് സിസ്റ്റമാരോടായി
ഞാൻ : ആംബുലൻസിൽ ഈ ബോഡി കേറ്റുന്നതിനു മുമ്പ് എനിക്ക് ഡോക്ടറെ കാണണം (ബോഡിയുടെ കൂടെ ഉണ്ടായിരുന്ന നാല് നൈസുമ്മാരിൽ ഒരാൾ പറഞ്ഞു)
സിസ്റ്റർ : ഡോക്ടറേ കാണാൻ സാധിക്കില്ല, പ്രതേകിച്ചു ഈ സമയത്ത്, ഈ സ്ത്രീയുടെ ഹസ്ബൻഡ് ആണ് ആ കിടക്കുന്നത് അവരോട് എല്ലാം പറഞ്ഞിട്ടുണ്ട്...
ഞാൻ ആ സിസ്റ്റർ കാണിച്ച ഭാഗത്തേക്ക് നോക്കി, അവിടെ ഒരാൾ നിലത്ത് തളർന്ന് കിടപ്പുണ്ട്,ഞാൻ ഓടിച്ചെന്നു അയാളെ എടുത്തിരുത്തി തൊട്ടടുത്ത് വെച്ച വെള്ളം എടുത്ത് കൊടുത്തു, അയാൾക്ക് ബോധമില്ലാന്ന് മനസിലായി, ഞാൻ തിരിച്ചു സിസ്റ്ററിന്റെ അടുത്തേക്ക് എത്തി എന്നിട്ട് ഞാൻ : ഡോക്ടർ ഇരിക്കുന്ന റൂം കാണിക്കു ഞാൻ അങ്ങോട്ട് ചെന്ന് സംസാരിക്കാം plsss... 🙏🏻
അത് കേട്ട് സിസ്റ്റർ അകത്തേക്ക് പോയി അഞ്ച് മിനിറ്റ് പോലും തികഞ്ഞില്ല ഡോക്ടർ ഞാൻ നിന്ന ഇടത്ത് എത്തി...
ഞാൻ : ഡോക്ടർ എന്താ സംഭവിച്ചത്?
ഡോക്ടർ : ഒരു ആറ് ദിവസം മുമ്പേ തന്നെ പ്രസവത്തിനു വേണ്ടി ഇവിടെ എത്തിച്ചിരുന്നുവെങ്കിൽ ഇവരെ രക്ഷിക്കാമായിരുന്നു, ഇന്നാണ് ഇവരെ ഇവിടെ എത്തിച്ചത്, ആംബുലൻസിൽ വെച്ച് തന്നെ ആ സ്ത്രീ മരിച്ചു, പക്ഷെ കുഞ്ഞിന് ജീവനുണ്ടായിരുന്നു, ഓപ്പറേഷനിലൂടെ കുഞ്ഞിനെ രക്ഷിക്കാന്ന് വെച്ചപ്പോൾ മിനിറ്റുകൾക്കകം കുഞ്ഞും മരിച്ചു... ഇനിയിപ്പോ പോസ്റ്റ് മോർട്ടം നാളെ ചെയ്തിട്ട് ബോഡി തിരികെ തരാം...
(ഞാനവിടന്ന് ആ ഭർത്താവിനെയും കൂട്ടിട്ട് തിരിച്ചു പോന്നു...
പിറ്റേന്ന് ആ ഉമ്മയെയും കുഞ്ഞിനേയും ആലുവ പള്ളിയിൽ തന്നെ കബറടക്കം ചെയ്തു...)
കിൽത്താൻ ദ്വീപിൽ നിന്നും കൊച്ചിയിലേക്ക് ഇവാകുവേഷൻ നടത്താൻ താമസിച്ചപ്പോൾ ഒരു കുടുംബത്തിന് നഷ്ടപെട്ടത് അവരുടെ ജീവനും ജീവിതവും തന്നെയാണ്...😔
ഇങ്ങനെ എത്ര എത്ര അനുഭവങ്ങാളാണ് ഈ കൊച്ചിയിൽ ഇരുന്ന് ഞാൻ കണ്ടതെന്നുള്ളത് അറിയോ നിങ്ങൾക്ക്? ദ്വീപിലേക്ക് ഹോസ്പിറ്റൽ വേണമെന്ന് പറയുമ്പോൾ പരിഹസിക്കുന്ന നിങ്ങൾ, യാത്ര സൗകര്യം വേണമെന്ന് പറയുമ്പോഴും നിങ്ങൾ എന്നെ പരിഹസിക്കുന്നു കൊച്ചിയിൽ ഇരുന്നിട്ട് ഇതൊക്കെ പറയാൻ നാണമില്ലെന്ന് വരെ ചോദിച്ചവരുണ്ട്...
ഞാനി കൊച്ചിയിൽ ഉള്ളത് കൊണ്ടാണ് ഇത്തരം കാഴ്ചകൾക്ക് സാക്ഷിയായത്...
അത് കൊണ്ട് തന്നെയാണ് ആ ജനതയ്ക്ക് വേണ്ടി ഞാൻ ശബ്ധിക്കുന്നത്... ഇതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ നിങ്ങളുടെ പരിഹാസത്തിന് സാധിക്കില്ല എന്നതാണ് സത്യം...☺️
ആ ജനങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും കിട്ടുന്നത് വരെക്കും ഞങ്ങൾ പോരാടും ☺️
Comments
Post a Comment