ആരാണ് ഈ ഡോക്ടർ മച്ചാൻ

Biggboss താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ്റെ വിശേശങ്ങളറിയാം
ബിഗ് ബോസ് സീസൺ 4 മത്സരാർഥികളുടെ കാര്യത്തിൽ ബിഗ് ബോസ് ആരാധകർ പ്രവചിച്ചവരിൽ ചിലരൊക്കെ എത്തിയിട്ടുണ്ട്. മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് മത്സരാർഥിയായെത്തിയിരിക്കുകയാണ്. നാലാം മത്സരാർഥിയായാണ് റോബിനെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് റോബിന്റെ സ്വദേശം. ഡോ. മച്ചാൻ എന്നാണ് റോബിൻ അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോ. മച്ചാനുള്ളത്. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായാണ് റോബിൻ ജോലി ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും റോബിനിപ്പോൾ നിറസാന്നിധ്യമാണ്. നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡും റോബിനെ തേടിയെത്തിയിട്ടുണ്ട്. 5000 ത്തിലധികം പേരിൽ നിന്ന് ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 25 പേരിൽ ഉണ്ടായിരുന്ന ഒരേയൊരു മലയാളിയും റോബിൻ ആയിരുന്നു. മോട്ടീവേഷ്ണൽ ആന്റ് ഇൻസ്പൈയറിങ് യൂത്ത് വിഭാഗത്തിലാണ് റോബിന് അവാർഡ് കിട്ടിയത്.
കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും മലയാളികൾക്ക് റോബിൻ പരിചിതനാണ്. ചിദംബരം ഗവ മെഡിക്കൽ കോളെജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത് റോബിൻ. 31 കാരനായ ഡോ. മച്ചാൻ അവിവാഹിതനാണ്. അഭിനയത്തിലും തിരക്കഥാ രംഗത്തും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട് റോബിൻ. തിരുവനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടേയും മകനാണ്. ആരും ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെയും ചുറ്റിലും നടക്കുന്ന സംഭവങ്ങളുമൊക്കെ കോർത്തിണക്കി റോബിൻ അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആരാധകരായുള്ളത്.

Comments