"2 രൂപയുടെ കൺസഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേട്"
മന്ത്രിയുടെ പരിഹാസ ഹാസ്യം വിവാദമാകുന്നു.
'ഇന്ന് രണ്ട് രൂപ കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും നാണേക്കാടായി മാറിയിരിക്കുകയാണ്. അവര് പോലും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറഞ്ഞത്. രണ്ട് രൂപയെന്നത് 2012ല്‍ ആരംഭിച്ചതാണ്. പത്ത് വര്‍ഷമായി രണ്ട് രൂപ കൊടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാവുകയാണ്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബസുകളെയാണ്. അതില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികളുമാണ്. അങ്ങനെ വരുമ്പോള്‍ സ്വകാര്യ ബസുടമകള്‍ക്ക് വരുമാനം കുറയുന്നത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ റേറ്റുകൊണ്ടാണെന്നാണ് അവര് പറയുന്നത്. അത് ഒരു പരിധിവരെ ന്യായവുമാണ്,' ,- മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. പത്ത് വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
  
  
  
  
Comments
Post a Comment