മന്ത്രി വിവാദ പ്രസ്താവന പിൻവലിക്കണം: വിദ്യാർത്ഥി നേതാക്കൾ

ബസ് ചാർജ്ജ് വർദ്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പത്രക്കാരോട് സംസാരിക്കുമ്പോൾ മന്ത്രി ആൻ്റണി രാജു നടത്തിയ വിവാദ പ്രസ്താവനയിൽ വിവാദം മുറുകുന്നു. 
രണ്ടു രൂപാ കൺസഷൻ ചാർജ്ജ് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്നാണ് മന്ത്രി ഇന്ന് രാവിലെ പറഞ്ഞത്. 
ബസ് ചാർജ്ജ് വർദ്ധനവ് വിദ്യാർത്ഥികളുടെ തലയിൽ വെച്ച് തടിയൂരാണാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കൾ പറഞ്ഞു. 
മന്ത്രി പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി. കെ നവാസ് എന്നിവർ ആവശ്യപ്പെട്ടു. 

Comments