പുടിന് മറവി രോഗവും പാര്‍ക്കിന്‍സണ്‍സും, യുദ്ധത്തിനിറങ്ങിയത് ഇതിനാലുള്ള മാനസിക പ്രശ്നങ്ങളാൽ : രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

 റഷ്യൻ വ്‌ലാഡിമര്‍ പുടിന് മറവിരോഗവും പാര്‍ക്കിന്‍സണ്‍സും എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അര്‍ബുദ രോഗ ബാധിതനായിരുന്ന പുടിന്റെ ചികിത്സയും ഇതുമായി ബന്ധപ്പെട്ട് എടുത്ത സ്റ്റിറോയിഡുകളുമാണ് രോഗങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. റഷ്യന്‍ സര്‍ക്കാരിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
പുടിന്റെ മാനസിക പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ യുക്രൈന്‍ അധിനിവേശത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫൈവ് ഐസ് എന്ന രഹസ്യാന്വേഷണ കൂട്ടയ്മയാണ് പുടിന്റെ രോഗവിവരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ കൂട്ടായ്മയാണ് ഫൈവ് ഐസ്.
നേരത്തെ പുടിന് പാര്‍ക്കിന്‍സണ്‍സാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ റഷ്യ അതിനെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. തന്നെ കാണാനെത്തുന്ന സന്ദര്‍ശകരുമായി പുടിന്‍ അകലം പാലിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുടിന്റെ ശരീര ഘടനയിലെ മാറ്റവും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റിന് മറവിരോഗവും പാര്‍ക്കിന്‍സണ്‍സുമാണെന്ന് പറഞ്ഞ ഫൈവ് ഐസ്, അഞ്ച് വര്‍ഷത്തിനിടയിലെ പുടിന്റെ തീരുമാനങ്ങളില്‍ ഈ മാറ്റങ്ങള്‍ പ്രകടമാണെന്നും കൂട്ടിച്ചേര്‍ത്തു.

Comments