കെ.റെയിൽ സമരക്കാർക്ക് തീവ്രവാദി സഹായം : ഗുരുതര ആരോപണങ്ങളുമായി മന്ത്രി സജി ചെറിയാൻ,

കെ.റെയിൽ വിരുദ്ധ സമരക്കാർക്ക് തീവ്രവാദികൾ സഹായം ചെയ്യുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. 
ചെങ്ങന്നൂരിലെ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഗുരുതരമായ ആരോപണം. 
ഗെയിൽ സമരക്കാരെയും എൻ.എച്ച് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സമരക്കാരെയും തീവ്രവാദികൾ എന്ന് ചില ഇടത് നേതാക്കൾ വിശേഷിപ്പിച്ചിരുന്നു. അന്ന് അത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. 
സജി ചെറിയാൻ്റെ ആരോപണത്തെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. പ്രതീക്ഷിച്ച ആരോപണമാണെന്നും എന്തേ ഇത്ര വൈകിയെന്നുമാണ് പലരും കമൻ്റ് ചെയ്യുന്നത്. 
ജീവൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളെ ഇത്തരം ആരോപണങ്ങൾ കൊണ്ട് അമർത്താൻ ശ്രമിക്കുന്നത് കുറച്ച് കാലമായി ഇടതുപക്ഷം തുടർന്ന് വരുന്ന രീതിയാണെന്നും ആരോപണമുണ്ട്. 

Comments