ഘാനാ ഫുട്ബോളർ, ആഴ്സണൽ മിഡ്ഫീൽഡർ ഇസ്ലാം മതം സ്വീകരിച്ചു

ആഴ്സണൽ ക്ലബ്ബ് ഫുട്ബോളർ, ഘാന ഇൻ്റർനാഷണൽ പ്ലെയർ തോമസ് പാർട്ടി ഇസ്ലാം മതം സ്വീകരിച്ചു.
2020ലാണ് സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് താരം ആഴ്സണൽ ക്യാംപിൽ എത്തുന്നത്. 
ആഴ്സണലിൻ്റെ 'മിഡ്ഫീൽഡർ ബോസ്സ് ' എന്നാണ് പാർട്ടിയുടെ വിളിപ്പേര്.

ഇസ്ലലാമിക ആദർശങ്ങളിൽ ആകൃഷ്ടനായ പാർട്ടി, ലണ്ടനിലെ ഒരു മസ്ജിദിലെ ഇമാമിൻ്റെ കീഴിൽ മാസങ്ങളോളം പഠനം നടത്തിയ ശേഷമാണ് ഇസ്ലാമാശേഷിച്ചതെന്ന് യു.കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
ഘാനക്ക് വേണ്ടി 40 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ ലോകക്കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. 

Comments