പുസ്തകോത്സവത്തിൽ വെച്ച് പോക്കറ്റടി: ബംഗാൾ നടി അറസ്റ്റിൽ


ബം​ഗാളി ടെലിവിഷൻ നടിയായ നടി രൂപ ദത്തയാണ് അറസ്റ്റിലായത്

കൊൽക്കത്തയിൽ ഇൻ്റർ നാഷണൽ ബുക്ക് ഫെയറിൽ വെച്ച് പോക്കറ്റടിച്ച നടി അറസ്റ്റിൽ.

ബം​ഗാളി ടെലിവിഷൻ നടിയായ നടി രൂപ ദത്തയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊൽക്കത്ത ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ കൈയോടെ പിടികൂടിയത്. ചടങ്ങ് നടന്നിടത്തെ വേസ്റ്റ് ബാസ്ക്കറ്റിൽ ഒരു പഴ്സ് നടി ഉപേക്ഷിക്കുന്നത് കണ്ട പൊലീസുകാർ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ബാ​ഗ് പരിശോധിച്ചപ്പോൾ നിരവധി പഴ്സുകൾ ഇതിൽ നിന്നും ലഭിച്ചു. നടിയുടെ കൈയിൽ നിന്നും 75000 രൂപയാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്. പണമെടുത്ത ശേഷം പഴ്സ് ഉപേക്ഷിച്ച് പോവാനായിരുന്നു നടിയുടെ ശ്രമം. ബിധൻന​ഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.

Comments