ഒരു വിധത്തിലുമുള്ള അറിയിപ്പും കൂടാതെ പോലീസും ഉദ്യോഗസ്ഥരും ചേർന്ന് വന്ന് വീടിൻ്റെ മുറ്റത്ത് സിൽവർ ലൈൻ കുറ്റി നാട്ടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഷേധത്തെ പോലീസ് നിഷ്കരുണം അടിച്ചമർത്തുകയാണ്. സമരക്കാരെ കള്ളക്കേസിൽ കുടുക്കുക ഉൾപ്പെടെയുള്ള കിരാതമായ നടപടികൾ കൈകൊള്ളുകയുമാണ് പോലീസ് ചെയ്യുന്നതെന്ന് വ്യാപക പരാതികളുണ്ട്.
അതിനിടെ, കിടപ്പാടം നഷ്ടപ്പെടുന്ന
സമരക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ കൂട്ടം ചേർന്ന് ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് സൈബറിടത്തിൽ സി.പി.ഐ.എം സോഷ്യൽ മീഡിയ പേജുകളും പ്രൊഫൈലുകളും.
അതിനീചമായ പ്രയോഗങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും അപമാനിക്കുന്നത് ഇടത് ബുദ്ധിജീവികൾ എന്ന് പറയപ്പെടുന്നവർ വരെയാണ്.
സാധാരണ അണികൾ സൈബർ ഇടത്തിൽ വ്യാപകമായി അതേറ്റുപിടിക്കുകയാണ് ചെയ്യുന്നത്.
Comments
Post a Comment